2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

'ഗോപാലൻ നായരുടെ താടി' ആരുടെ കൃതിയാണ് ?

പി.സി. കുട്ടികൃഷ്ണൻ 

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ (1915 ജൂൺ 8 – 1979 ജൂലൈ 10). 

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തിൽ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂൺ 8-നാണ് പരുത്തൊള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണൻ എന്ന പി.സി. കുട്ടികൃഷ്ണൻ ജനിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചോടെ പൊന്നാന്നിയിലെ സാഹിത്യമണ്ഡലത്തിൽ കവിയായി അദ്ദേഹം പേരെടുത്തു. കോഴിക്കോട് കെ.ആർ. ബ്രദേഴ്സ് പ്രസിദ്ധീകരണശാല, മംഗളോദയം മാസിക, കോഴിക്കോട് ആകാശവാണി എന്നിവയായിരുന്നു അദ്ദേഹം പിൽക്കാലത്ത് ജോലി ചെയ്ത സ്ഥലങ്ങൾ. 1975-ൽ ആകാശവാണിയിൽ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം കുങ്കുമം, മലയാള മനോരമ എന്നിവയുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1976-ലാണ് അദ്ദേഹം മനോരമ പത്രാധിപത്യം ഏറ്റെടുത്തത്. ആ സ്ഥാനത്തിരിക്കേ അദ്ദേഹം 1979 ജൂലൈ 10-ന് കോട്ടയത്തു വച്ച് അന്തരിച്ചു.

യൗവനം നശിക്കാത്തവൻ എന്നർത്ഥമുള്ള അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമത്തിലാണ് അദ്ദേഹം പ്രശസ്തനായത്. 1952-ൽ ആകാശവാണിയിൽ ജോലിനോക്കവേ സഹപ്രവർത്തകനും സംഗീതസംവിധായകനുമായ കെ. രാഘവനെ കുറിച്ച് ഒരു ലേഖനം മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരിൽ എഴുതാൻ ഉദ്യോഗസ്ഥർ മുൻകൂർ അനുവാദം നേടണം എന്ന സർക്കാർ ഉത്തരവാണ് തൂലികാനാമം സ്വീകരിക്കാൻ അദ്ദേഹത്തിനു പ്രേരണയായത്. "നീർച്ചാലുകൾ" എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യകൃതി. പിന്നീട് 25-ലേറെ കഥാസമാഹാരങ്ങൾ രചിച്ചു. 

"തീ കൊണ്ടു കളിക്കരുത്", "മണ്ണും പെണ്ണും", "മിസ് ചിന്നുവും ലേഡി ജാനുവും" (നാടകങ്ങൾ), "നിഴലാട്ടം", "മാമൂലിന്റെ മാറ്റൊലി" (കവിതകൾ), "ഉറൂബിന്റെ ശനിയാഴ്ചകൾ" (ഉപന്യാസം) എന്നിവയാണ് മറ്റു പ്രധാനകൃതികൾ. ഉമ്മാച്ചു (1954), സുന്ദരികളും സുന്ദരന്മാരും (1958) എന്നീ രണ്ടു നോവലുകളാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്. നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1958, ഉമ്മാച്ചു), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും (1960, സുന്ദരികളും സുന്ദരന്മാരും) അദ്ദേഹത്തെ തേടിയെത്തി. 1920-കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ രാഷ്ടീയ-സാമൂഹിക-കുടുംബബന്ധങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ, മലബാറിലെ കേന്ദ്രമാക്കി അനേകം വ്യക്തിജീവിതങ്ങളിലൂടെ അവതരിപ്പിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുള്ളുകൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകൾ. അനന്തമായ മനുഷ്യജീവിത വൈചിത്ര്യമായിരുന്നു അദ്ദേഹം പ്രധാനമായും തന്റെ കൃതികളിൽ പ്രമേയമാക്കിയത്.മലയാളചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നീലക്കുയിൽ (1954) എന്ന ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഉറൂബാണ്. രാരിച്ചൻ എന്ന പൗരൻ (1956), നായര് പിടിച്ച പുലിവാല് (1958), മിണ്ടാപ്പെണ്ണ് (1970), കുരുക്ഷേത്രം (1970), ഉമ്മാച്ചു (1971), അണിയറ (1978) എന്നീ ചിത്രങ്ങളുടെ രചനയും അദ്ദേഹം നിർവ്വഹിച്ചു.

കൃതികൾ

നോവലുകൾ
ആമിന (1948)
കുഞ്ഞമ്മയും കൂട്ടുകാരും (1952)
ഉമ്മാച്ചു (1954)
മിണ്ടാപ്പെണ്ണ് (1958)
സുന്ദരികളും സുന്ദരന്മാരും (1958)
സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യത്തിനു മുൻപുള്ള കേരളീയ സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ്‌ ഈ നോവലിൽ. വിശ്വനാഥൻ, കുഞ്ഞിരാമൻ, രാധ, ഗോപാലകൃഷ്ണൻ, സുലൈമാൻ, രാമൻ മാസ്റ്റർ, വേലുമ്മാൻ, ശാന്ത, കാർത്തികേയൻ, ഹസ്സൻ തുടങ്ങിയവർ ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്‌.
ചുഴിക്കു പിൻപേ ചുഴി (1967)
അണിയറ (1968)
അമ്മിണി (1972)
കരുവേലക്കുന്ന്
ഇടനാഴികൾ ( എഴുതി പൂർത്തിയാക്കിയില്ല)

ചെറുകഥകൾ

നീർച്ചാലുകൾ (1945)
തേന്മുള്ളുകൾ (1945)
താമരത്തൊപ്പി (1955)
മുഖംമൂടികൾ (1966)
തുറന്നിട്ട ജാലകം (1949)
നിലാവിന്റെ രഹസ്യം (1974)
തിരഞ്ഞെടുത്ത കഥകൾ (1982)
രാച്ചിയമ്മ (1969)
ഗോപാലൻ നായരു‌‌‌ടെ താടി (1963)
വെളുത്ത കുട്ടി (1958)
മഞ്ഞിൻമറയിലെ സൂര്യൻ
നവോന്മേഷം (1946)
കതിർക്കറ്റ (1947)
നീലമല (1950)
ഉള്ളവരും ഇല്ലാത്തവരും (1952)
ലാത്തിയും പൂക്കളും (1948)
വസന്തയു‌ടെ അമ്മ
മൗലവിയും ചങ്ങാതിമാരും (1954)
റിസർവ് ചെയ്യാത്ത ബർത്ത്‌ (1980)
കൂമ്പെടുക്കുന്ന മണ്ണ് (1951)
ഉറൂബിന്റെ കുട്ടിക്കഥകൾ
നീലവെളിച്ചം (1952)
മൂവായിരത്തി മുന്നൂറ്റി മുപ്പത്തിനാലിന്റെ ചരിത്രം (1968)
അങ്കവീരൻ (1967)
അപ്പുവിന്റെ ലോകം
മല്ലനും മരണവും - രണ്ടാം പതിപ്പ് (1966)

കവിതകൾ
നിഴലാട്ടം
മാമൂലിന്റെ മാറ്റൊലി
പിറന്നാൾ (1947)

ഉപന്യാസങ്ങൾ

കവിസമ്മേളനം (1969)
ഉറൂബിന്റെ ശനിയാഴ്ചകൾ
ഉറൂബിന്റെ ലേഖനങ്ങൾ

നാടകങ്ങൾ

തീ കൊണ്ടു കളിക്കരുത്
മണ്ണും പെണ്ണും (1954)
മിസ് ചിന്നുവും ലേഡി ജാനുവും (1961)

തിരക്കഥകൾ
നീലക്കുയിൽ (1954)
രാരിച്ചൻ എന്ന പൗരൻ (1956)
നായര് പിടിച്ച പുലിവാല് (1958)
മിണ്ടാപ്പെണ്ണ് (1970)
കുരുക്ഷേത്രം (1970)
ഉമ്മാച്ചു (1971)
അണിയറ (1978)
ത്രിസന്ധ്യ (1990) (കഥ)

പുരസ്കാരങ്ങൾ
മദ്രാസ് സർക്കാർ പുരസ്കാരം (1948) – കതിർക്കറ്റ
മദ്രാസ് സർക്കാർ പുരസ്കാരം (1949) – തുറന്നിട്ട ജാലകം
മദ്രാസ് സർക്കാർ പുരസ്കാരം (1951) – കൂമ്പെടുക്കുന്ന മണ്ണ്
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1958) – ഉമ്മാച്ചു
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1960) – സുന്ദരികളും സുന്ദരന്മാരും
എം.പി. പോൾ പുരസ്കാരം (1960) – ഗോപാലൻ നായരുടെ താടി
മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം (1971) – ഉമ്മാച്ചു
ആശാൻ ശതവാർഷിക പുരസ്കാരം (1973) – സുന്ദരികളും സുന്ദരന്മാരും
കേന്ദ്ര കലാസമിതി അവാർഡ് – തീ കൊണ്ടു കളിക്കരുത്

കഴിഞ്ഞകാലം ആരുടെ കൃതിയാണ് ?

കെ.പി. കേശവമേനോൻ


കെ.പി. കേശവമേനോൻ (സെപ്റ്റംബർ 1, 1886 - നവംബർ 9, 1978) പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോൻ സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഇദ്ദേഹമാണ്‌ മലയാളത്തിലെ പ്രമുഖ ദിനപ്പത്രമായ മാതൃഭൂമി സ്ഥാപിച്ചത്.

തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകർത്തിയ കേശവമേനോൻ മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു. ഇതിൽ യാത്രാവിവരണമായ് ബിലാത്തി വിശേഷം, ആത്മകഥയായ കഴിഞ്ഞ കാലം' എന്നിവ മലയാള സാഹിത്യത്തിൽ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. നാം മുന്നോട്ട് എന്ന അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകവും ശ്രദ്ധയർഹിക്കുന്നതാണ്‌.

മറ്റു കൃതികൾ
കഴിഞ്ഞകാലം
സായാഹ്നചിന്തകൾ
ജവഹർലാൽ നെഹ്‌റു
ഭൂതവും ഭാവിയും
എബ്രഹാംലിങ്കൺ
പ്രഭാതദീപം
നവഭാരതശില്‌പികൾ (Vol. I & II)
ബന്ധനത്തിൽനിന്ന്‌
ദാനഭൂമി
മഹാത്മാ
ജീവിത ചിന്തകൾ
വിജയത്തിലേക്ക്‌
രാഷ്ട്രപിതാവ്

ബഹുമതികൾ
വിവിധ രംഗത്തെ സംഭാവനകൾ മാനിച്ച് ഇന്ത്യ ഗവണ്മെന്റ് പത്മവിഭൂഷൺ ബഹുമതി നൽകി കേശവമേനോനെ ആദരിച്ചിട്ടുണ്ട്. കൂടാതെ കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. 1978 നവംബർ 9-ന്‌ മരിക്കുന്നതുവരെ മാതൃഭൂമിയുടെ പത്രാധിപർ ആയിരുന്നു. രാഷ്ട്രപിതാവ് എന്ന കൃതിക്ക് 1969-ൽ പലവക വിഭാഗത്തിലുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി.

ചെമ്മീൻ ആരുടെ കൃതിയാണ് ?

തകഴി

നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ 1912 ഏപ്രിൽ 17ന്‌ ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു.

ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. കേരള മോപ്പസാങ്ങ്‌ എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്‌.
13-ആം വയസ്സിൽ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന് കഥകൾ രചിച്ചിട്ടുണ്ട്. പിന്നീട് നോവലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നാണ്‌ തകഴിയെ വിശേഷിപ്പിക്കുന്നത്‌. തിരുവനന്തപുരം ലോ കോളജിലെ പഠനത്തിനു ശേഷം കേരള കേസരി പത്രത്തിൽ ജോലിക്കു ചേർന്നതോടെയാണ്‌ തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്‌. കേസരി ബാലകൃഷ്ൺ പിള്ളയുമായുള്ള സമ്പർക്കമാണ്‌ തകഴിയുടെ ജീവിതത്തിൽ വഴിത്തിരിവായത്‌. ഈ കാലയളവിൽ ചെറുകഥാരംഗത്ത്‌ സജീവമായി.

1934ൽ ത്യാഗത്തിനു പ്രതിഫലം എന്ന നോവൽ പ്രസിദ്ധീകരിച്ചു. ചെമ്മീൻ എന്ന നോവലാണ്‌ തകഴിയെ ആഗോള പ്രശസ്തനാക്കിയത്‌. എന്നാൽ രചനാപരമായി ഈ നോവലിനേക്കാൾ മികച്ചു നിൽക്കുന്ന ഒട്ടേറെ ചെറുകഥകൾ തകഴിയുടേതായുണ്ട്‌. ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തിൽ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു.തകഴിയുടെ ചെമ്മീൻ 1965-ൽ രാമു കാര്യാട്ട് എന്ന സംവിധായകൻ ചലച്ചിത്രമാക്കിയിട്ടുണ്ട്‌. രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, കയർ‍ എന്നീ നോവലുകൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

കൃതികൾ
തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. തകഴി ആദ്യകാലത്ത് കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്. വളരെ പരപ്പാർന്നതാണ് തകഴിയുടെ സാഹിത്യ സംഭാവന.

നോവൽ
ത്യാഗത്തിനു പ്രതിഫലം, ചെമ്മീൻ (നോവൽ) (1956), അനുഭവങ്ങൾ പാളിച്ചകൾ, അഴിയാക്കുരുക്ക്‌, ഏണിപ്പടികൾ (1964), ഒരു മനുഷ്യന്റെ മുഖം, ഔസേപ്പിന്റെ മക്കൾ, കയർ (1978), കുറെ കഥാപാത്രങ്ങൾ, തോട്ടിയുടെ മകൻ (1947), പുന്നപ്രവയലാറിനു ശേഷം, ബലൂണുകൾ, രണ്ടിടങ്ങഴി (1948)

ചെറുകഥാ സമാഹാരങ്ങൾ
ഒരു കുട്ടനാടൻ കഥ, ജീവിതത്തിന്റെ ഒരേട്‌, തകഴിയുടെ കഥ.

ലേഖനം
എന്റെ ഉള്ളിലെ കടൽ

പണിനീയ പ്രദ്യോദം ആരുടെ കൃതിയാണ് ?

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബഹുഭാഷാ പണ്ഡിതനായിരുന്നു ഐ.സി. ചാക്കോ(25 ഡിസംബർ 1875 - 27 മേയ് 1966). ഇംഗ്ളീഷ്, മലയാളം, സംസ്കൃതം, ഗ്രീക്ക്, ലാറ്റിൻ, സുറിയാനി, ഫ്രഞ്ച്, ജർമ്മൻ, തമിഴ് എന്നീ ഭാഷകൾ ചാക്കോയ്ക്ക് അറിയാമായിരുന്നു. വ്യാഖ്യാതാവ്, നിരൂപകൻ, ഗവേഷകൻ, ശാസ്ത്രജ്ഞൻ, കവി എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ പ്രതിപാദിക്കുന്നതിനായി, സാങ്കേതിക പദങ്ങളുണ്ടാക്കുന്നതിനായി കഠിന പ്രയത്നം നടത്തി. 1932ൽ കേരളം മാസികയിൽ അദ്ദേഹമെഴുതിയ 'സാങ്കേതിക സംജ്ഞകൾ' എന്ന ലേഖന പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇംഗ്ളീഷിലുള്ള പല പദങ്ങളുടേയും നിഷ്പത്തി, ലാറ്റിൻ-ഗ്രീക്കു ധാതുക്കളിൽ കണ്ടെത്തി, അവയ്ക്കു സമാനമായ സംസ്കൃത ധാതുക്കളിൽ നിന്ന്, മലയാള ഭാഷാശൈലിക്ക് ഇണങ്ങുന്ന രീതിയിൽ പദങ്ങൾ സൃഷ്ടിക്കുക എന്ന മാർഗ്ഗമായിരുന്നു ചാക്കോ അവലംബിച്ചത്. ചാക്കോയുടെ ഏറ്റവും പ്രധാന രചന "പാണിനീയപ്രദ്യോതം" ആണ്. പാണിനിസൂത്രങ്ങളുടെ സമഗ്രമായ വ്യഖ്യാനമായ ഈ കൃതിക്കായിരുന്നു മലയാളത്തിലെ രണ്ടാമത്ത കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.

കൃതികൾ
ക്രിസ്തുസഹസ്രനാമം 
(വിഷ്ണുസഹസ്രനാമത്തിന്റെ ചുവടുപിടിച്ച് എഴുതിയത്)
കൃഷി വിഷയങ്ങൾ.
പ്രകൃതി പാഠങ്ങൾ(രണ്ട് ഭാഗം)
ജീവിതസ്മരണകൾ
മാർളൂയിസ് പഴയപറമ്പിൽ (ജീവചരിത്രം)
സർതോമസ് മൂർ (ജീവചരിത്രം)
വാല്മീകിയുടെ ലോകത്തിൽ (ഉപന്യാസസമാഹാരം)
ചില ശബ്ദങ്ങളും അവയുടെ രൂഢാർത്ഥങ്ങളും
പാണിനീയപ്രദ്യോതം

ആരുടെ കൃതിയാണ് ഭാഷ ചരിത്രം ?

ആർ  നാരായണ പണിക്കർ 

അന്തർ ജ്ഞാനത്തിന്റെ ആവിഷ്കാരമാണ് കവിത എന്ന് വാദിച്ച വിമർശകൻ ?

ബനഡിറ്റോ  ക്രോച്ചോ