2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

കഴിഞ്ഞകാലം ആരുടെ കൃതിയാണ് ?

കെ.പി. കേശവമേനോൻ


കെ.പി. കേശവമേനോൻ (സെപ്റ്റംബർ 1, 1886 - നവംബർ 9, 1978) പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോൻ സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഇദ്ദേഹമാണ്‌ മലയാളത്തിലെ പ്രമുഖ ദിനപ്പത്രമായ മാതൃഭൂമി സ്ഥാപിച്ചത്.

തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകർത്തിയ കേശവമേനോൻ മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു. ഇതിൽ യാത്രാവിവരണമായ് ബിലാത്തി വിശേഷം, ആത്മകഥയായ കഴിഞ്ഞ കാലം' എന്നിവ മലയാള സാഹിത്യത്തിൽ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. നാം മുന്നോട്ട് എന്ന അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകവും ശ്രദ്ധയർഹിക്കുന്നതാണ്‌.

മറ്റു കൃതികൾ
കഴിഞ്ഞകാലം
സായാഹ്നചിന്തകൾ
ജവഹർലാൽ നെഹ്‌റു
ഭൂതവും ഭാവിയും
എബ്രഹാംലിങ്കൺ
പ്രഭാതദീപം
നവഭാരതശില്‌പികൾ (Vol. I & II)
ബന്ധനത്തിൽനിന്ന്‌
ദാനഭൂമി
മഹാത്മാ
ജീവിത ചിന്തകൾ
വിജയത്തിലേക്ക്‌
രാഷ്ട്രപിതാവ്

ബഹുമതികൾ
വിവിധ രംഗത്തെ സംഭാവനകൾ മാനിച്ച് ഇന്ത്യ ഗവണ്മെന്റ് പത്മവിഭൂഷൺ ബഹുമതി നൽകി കേശവമേനോനെ ആദരിച്ചിട്ടുണ്ട്. കൂടാതെ കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. 1978 നവംബർ 9-ന്‌ മരിക്കുന്നതുവരെ മാതൃഭൂമിയുടെ പത്രാധിപർ ആയിരുന്നു. രാഷ്ട്രപിതാവ് എന്ന കൃതിക്ക് 1969-ൽ പലവക വിഭാഗത്തിലുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ